
ഹൈദരാബാദ്: തെലുങ്ക് ബിഗ് ബോസ് മൂന്നാം പതിപ്പിലെ വിജയി നിഹാരിക കൊനിഡേല ലഹരി പാര്‍ട്ടിക്കിടെ പിടിയില്‍. നിഹാരികയ്ക്കൊപ്പം നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത 150ഓളം പേരെയും ബന്ജാര ഹില്‍സ് പൊലീസ് കസ്റ്റഡിയിലെടുത്തു. മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പബ്ബ് ഉടമകള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ബന്ജാര ഹില്‍ റാഡിസണ്‍ ബ്ലൂ ഹോട്ടലിലെ പബ്ബിലാണ് ഞായറാഴ്ച പുലര്‍ച്ചെ പൊലീസ് റെയ്ഡ് നടത്തിയത്. സമയ പരിധി ലംഘിച്ച് രാത്രി വൈകിയും പാര്‍ട്ടി തുടരുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. രണ്ട് മണിക്കൂറോളം പബ്ബിനെ പുറത്തു നിന്ന് നിരീക്ഷിച്ച ശേഷം പരിശോധനയിലേക്ക് പൊലീസ് കടക്കുകയായിരുന്നു.
ചലച്ചിത്ര, വിനോദ രംഗങ്ങളിലെ ചില പ്രമുഖരും ചില വമ്പന്മാരുടെ മക്കളും പിടിയിലായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. തെലുങ്ക് ഗായകന് രാഹുല്‍ സിപ്ലിഗന്ജ് പിടിയിലായ വിവരം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പബ്ബില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തതായുള്ള വിവരങ്ങളും പുറത്തുവന്നു. കസ്റ്റഡിയിലെടുത്തവരില്‍ 45 പേരുടെ രക്ത സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചെന്നാണ് റിപ്പോര്‍ട്ട്.
കൃത്യ വിലോപത്തിന് ബന്ജാര ഹില്‍സ് പൊലീസ് സ്റ്റേഷനിലെ എസ്എച്ചഒ ശിവ ചന്ദ്രയെ സര്‍വീസില്‍ നിന്ന സസ്പെന്‍ഡ് ചെയ്തതായി ഹൈദരാബാദ് കമ്മീഷണര്‍ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]