
ശ്രീനഗർ: ജമ്മുകശ്മീരിൽ ലഹരിക്കടത്ത് തടയാനുള്ള പോലീസിന്റെ പ്രയ്തനങ്ങൾ ഫലം കാണുന്നു. കുപ്രസിദ്ധരായ രണ്ട് മയക്കുമരുന്ന് കച്ചവടക്കാരെ കുപ്വാര പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിന്റെ പക്കൽ നിന്നും കള്ളക്കടത്ത് നടത്താൻ സൂക്ഷിച്ചിരുന്ന ലഹരി വസ്തുക്കളും പോലീസ് പിടികൂടി.
എസ്എച്ച്ഒ റഫീഖ് ലോണിന്റെയും ഡിവൈഎസ്പി റഷീദ് യൂനിസിന്റെ മേൽനോട്ടത്തിലായിരുന്നു പ്രതികൾക്കായി കുപ്വാരയിൽ തിരച്ചിൽ നടത്തിയത്. തുടർന്ന് ദർദ്പോര, ക്രാൽപോര സ്വദേശികളായ സാഹൂർ, അഹമ്മദ് ഷെയ്ഖ് എന്നിവരെ പോലീസ് പിടികൂടുകയായിരുന്നു.
കുപ്വാരയിൽ മയക്കുമരുന്നിന് അടിമകളായ ചിലർക്ക് വിതരണം നടത്തിയിരുന്നതായി പ്രതികൾ വെളിപ്പെടുത്തി. ഇവരുടെ പക്കൽ നിന്നും 22 ഗ്രാം ബ്രൗൺ ഷുഗറും കണ്ടെത്തി. വരും ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കാമെന്ന് പോലീസ് അറിയിച്ചു.
The post കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരെ അറസ്റ്റ് ചെയ്തു appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]