
ഭുവനേശ്വര്‍: പ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിന് നേരെ ആക്രമണം. ക്ഷേത്രത്തിലെ അടുക്കളയും അടുപ്പുകളും അജ്ഞാതര്‍ അടിച്ചുതകര്‍ത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. ആക്രമണം നടക്കുമ്പോള്‍ അടുക്കളയില്‍ ആരും ഉണ്ടായിരുന്നില്ല.
ക്ഷേത്രത്തിലെ സന്ധ്യാ ദുപ ആരതിയും രാജ് ഭോഗയ്ക്കും ശേഷം അടുക്കളയില്‍ എത്തിയപ്പോഴാണ് ക്ഷേത്രം അധികൃതര്‍ സംഭവം അറിയുന്നത്. ഉടനെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. അടുക്കളയിലെ പാചകക്കാര്‍ ഉള്‍പ്പെടെ എല്ലാവരും പൂജകളില്‍ പങ്കെടുക്കാറുണ്ട്. ആരുമില്ലാത്ത തക്കം നോക്കി ഏതെങ്കിലും സാമൂഹ്യവിരുദ്ധര്‍ ആകാം അടുപ്പുകള്‍ അടിച്ചുതകര്‍ത്തത് എന്നാണ് സംശയിക്കുന്നത്.
ക്ഷേത്രത്തിലെ അടുക്കളയില്‍ 240 അടുപ്പുകള്‍ ആണ് ആകെയുള്ളത്. ഇതില്‍ 40 എണ്ണം പൂര്‍ണമായും തകര്‍ന്നു. മറ്റ് അടുപ്പുകള്‍ക്ക് കേടുപാടുകള്‍ ഉണ്ട്. പൂജകള്‍ക്കായി ഉണ്ടാക്കിയ നിവേദ്യവും അക്രമി സംഘം നശിപ്പിച്ചിട്ടുണ്ട്. അക്രമികളുടെ ദൃശ്യങ്ങള്‍ക്കായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ പുരി കലക്ടര്‍ ക്ഷേത്രം അധികൃതരോട് റിപ്പോര്‍ട്ട് തേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]