
ശ്രീനഗർ: ദക്ഷിണ കശ്മീരിൽ നിന്നും ലഷ്കർ-ഇ-ത്വയ്ബ ഭീകരനെ അറസ്റ്റ് ചെയ്തു. അനന്ത്നാഗ് ജില്ലയിൽ നിന്നാണ് പിടികൂടിയത്. ഇയാളിൽ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
ബിജ്ബേഹേറ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ഭീകരനെ പിടികൂടിയത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഭീകരൻ ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയും പോലീസിന് നേരെ വെടിയുതിർക്കുകയും ചെയ്തിരുന്നു.
ഹസ്സൻപുര സ്വദേശിയായ ബാഷിർ അഹമ്മദ് ഗണേയിയുടെ മകനായ ആസിഫ് അഹമ്മദ് ഗണേയിയാണ് പിടിയിലായതെന്ന് ജമ്മുകശ്മീർ പോലീസ് വ്യക്തമാക്കി. ഇയാൾ ലഷ്കർ-ഇ-ത്വയ്ബയുടെ സജീവ പ്രവർത്തകനാണെന്നും പോലീസ് പറഞ്ഞു.
കശ്മീരിൽ നിന്നും ഈ വർഷം ജീവനോടെ പിടികൂടുന്ന 22-ാമത്തെ ഭീകരനാണിത്. അതേസമയം ഭീകരസംഘടനയുമായി ബന്ധമുള്ള 160 പേരെ ജനുവരി മുതൽ പിടികൂടിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
The post കശ്മീരിൽ ഭീകരവിരുദ്ധ നീക്കം ശക്തം; ലഷ്കർ ഭീകരനായ ആസിഫ് അഹമ്മദിനെ പിടികൂടി appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]