
കണ്ണൂര്‍> കേന്ദ്രം അര്‍ഹതപ്പെട്ട മണ്ണെണ്ണ വിഹിതം തരുന്നില്ലെന്നും കേരളം വിഹിതം വാങ്ങാതിരിക്കുന്നു എന്ന കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ ആരോപണം തെറ്റാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.ഇന്ധന വില വര്‍ധനവില്‍ നിന്ന് ശ്രദ്ധ തിരിയ്ക്കാനാണ് മുരളീധരന് ശ്രമിക്കുന്നതെന്നും സില്‍വര്‍ ലൈനെതിരായ മുരളീധരന്റെ നീക്കങ്ങള്‍ ഫെഡറല്‍ തത്വത്തിന് എതിരാണെന്നും കോടിയേരി ആരോപിച്ചു.
കേരളത്തിന് വേണ്ടി നയാ പൈസയുടെ ഗുണം മുരളീധരനെ കൊണ്ടില്ല. വില കുറഞ്ഞ സമീപനമാണ് കേന്ദ്ര മന്ത്രിയുടെ ഭാഗത്ത് നിന്ന് വരുന്നത്. കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്കിയ പദ്ധതിയ്ക്ക് എതിരാണ് മുരളീധരനെന്നും കോടിയേരി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]