
തിരുവനന്തപുരം> ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലുള്ള തിരക്കഥാകൃത്ത് ജോണ്‍ പോളിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ചു. രണ്ടുമാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലാണ് ജോണ്‍പോള്‍. നിരവധി മനോഹര ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ജോണ്‍പോളിന്റെ ചികിത്സ മുന്നോട്ട് കൊണ്ടുപോകുന്നതിന് പൊതുസമൂഹത്തില്‍ നിന്നും സഹായം അഭ്യര്‍ഥിച്ചിരുന്നു.
രണ്ടുമാസത്തെ ചികിത്സകൊണ്ട് അദ്ദേഹത്തിന്റെ കുടുംബം സാമ്പത്തികമായി വലിയ പ്രതിസന്ധിയിലായിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹായ അഭ്യര്‍ഥനയുമായി സുഹൃത്തുക്കള്‍ എത്തിയത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]