
കൊച്ചി: പൊതു ജനങ്ങളില്‍ നിന്നും ലഭിച്ച പണം തീര്‍ന്നതോടെ തന്റെ ജീവിതം പ്രതിസന്ധിയിലായെന്ന് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരി. എന്നാല്‍ തനിക്ക് സര്‍ക്കാരില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നും ലഭിച്ച തുക മുഴുവനും തീര്‍ന്നതോടെയാണ് തന്റെ ജീവിതം പ്രതിസന്ധിയിലായത് എന്നാണ് രാജേശ്വരി പറയുന്നത്. ഇതോടെ താന്‍ ഹോം നഴ്സായി ജോലിയെടുത്തും നാട്ടുകാരുടെ പിന്തുണയിലുമാണ് ജീവിക്കുന്നതെന്ന് രാജേശ്വരി പറഞ്ഞു. എന്നാല്‍ രാജേശ്വരിക്കായി സ്വരൂപിച്ച മുഴുവന്‍ തുകയും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയെന്നും പ്രതിമാസം അയ്യായിരം രൂപ വീതം പെന്ഷന് നല്‍കുന്നുണ്ടെന്നും എറണാകുളം ജില്ല ഭരണകൂടം വിശദീകരിച്ചു.
2016 മെയ് മുതല്‍ 2019 സെപ്റ്റംബര്‍ വരെ രാജേശ്വരിയുടെയും എറണാകുളം ജില്ല കളക്ടറുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലെത്തിയത് 40,31,359 രൂപ. ഇതില്‍ നിന്നും 11.5 ലക്ഷം രൂപമുടക്കി വീട് നിര്‍മ്മിച്ചു. ബാക്കി തുക രാജേശ്വരിയുടെ അകൗണ്ടിലേക്ക് മാറ്റി. മകളുടെ മരണമുണ്ടാക്കിയ കടുത്ത ശാരീരിക മാനസിക അവസ്ഥകള്‍ രാജേശ്വരിയെ നിത്യ രോഗിയാക്കി. ചികിത്സക്കായി വലിയ തുക ചിലവായി. ഇതിനിടെ കൂടെകൂടിയ പലരും രാജേശ്വരിയെ പറഞ്ഞ് പറ്റിച്ച് കുറെ പണവും കൈകലാക്കി.
ചികിത്സയ്ക്കായി ആശുപത്രിയില്‍ കൊണ്ട് പോയി സ്നേഹവും വിശ്വാസവും ഉറപ്പാക്കിയ ശേഷമാണ് പണം ആവശ്യപ്പെട്ടത്. ജീവിതത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് ആവോളം അറിഞ്ഞതിനാല്‍ മറിച്ചൊന്നും പറയാനായില്ലെന്ന് രാജേശ്വരി പറയുന്നു.ജിഷയുടെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ജോലി കിട്ടിയ സഹോദരി ദീപയ്ക്കൊപ്പമാണ് രാജേശ്വരിയുടെ താമസം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]