
കൊച്ചി: പൊതുജനം സഹകരിക്കാതായതോടെ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം താത്കാലികമായി നിര്‍ത്തി. എറണാകുളം, ആലപ്പുഴ ,പത്തനംതിട്ട ജില്ലകളില്‍ പഠനം നടത്തുന്ന രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സാണ് പഠനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം അവര്‍ റവന്യൂ വകുപ്പിനെ അറിയിച്ചു.
സര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് തീരുമാനം. ജനങ്ങളുടെ നിസഹരണം തുടരുന്നതിനാല്‍ പഠനം മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ലെന്ന് രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് പറയുന്നു. പദ്ധതി മേഖലയിലെ താമസക്കാരില്‍ നിന്ന് ചോദ്യാവലി പ്രകാരം വിവരങ്ങള്‍ തേടേണ്ടതുണ്ട്. അവരുടെ ആശങ്കകള്‍ കേള്‍ക്കണം.
എന്നാല്‍ ജനങ്ങളുടെ എതിര്‍പ്പ് തുടരുന്നതിനാല്‍ നിലവില്‍ പഠനം അപ്രായോഗികമാണ്. രാജഗിരിയുടെ പഠന സംഘത്തെ ഇന്നലെ എറണാകുളത്ത് തടഞ്ഞിരുന്നു. ഇക്കാരണം കൊണ്ട് പഠനം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ച വിവരം ജില്ല കലക്ടര്‍ മുഖേന രാജഗിരി കോളേജ് റവന്യൂ വകുപ്പിനെ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]