
കാഞ്ഞിരപ്പള്ളി> പി സി ജോർജിനെതിരെ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ രംഗത്ത്. ജനം വളരെ ആഗ്രഹിച്ച മാറ്റമാണ് പൂഞ്ഞാറിൽ ഇത്തവണയുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ അൻപത്തഞ്ചാം നമ്പർ എസ്എൻഡിപി ശാഖാ യോഗം സംഘടിപ്പിച്ച സമ്മേളനത്തിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം.
മാറി മാറി കാലുമാറുന്ന പൂഞ്ഞാറിലെ പൂഞ്ഞാനെ പോലൊരാളെ താനിന്ന് വരെ കണ്ടിട്ടില്ല. ഓരോ ജാതിയെയും തരം പോലെ കൊണ്ട് നടന്നയാൾ സ്വന്തം മകൻ വിവാഹം കഴിച്ചപ്പോൾ പെണ്ണിനെ മതം മാറ്റിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]