
ഒരിടവേളയ്ക്ക് ശേഷം ചൈനയിൽ കൊറോണ പിടിമുറുക്കിയതിന്റെ വാർത്തകളാണ് പുറത്തുവരുന്നത്. രോഗവ്യാപനം കാരണം പല പ്രധാന നഗരങ്ങളിലും ലോക്ക്ഡൗണും കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തി കഴിഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ചൈനയിലെ ഏറ്റവും വലിയ കൊറോണ പ്രതിദിന കണക്ക് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
നിയന്ത്രണം കൈവിട്ടതോടെ പ്രധാന നഗരങ്ങളിലെ സ്കൂളുകളടക്കം അടച്ചു പൂട്ടിയിരിക്കുകയാണ് ഈ രീതിയിൽ കനത്ത നിയന്ത്രണങ്ങളിലാണ് ചൈനീസ് നഗരങ്ങൾ. കൊറോണ നിയന്ത്രണങ്ങൾ കടുത്തതോടെ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. ഭീഷണിപ്പെടുത്തിയും നിർദ്ദേശങ്ങൾ നൽകിയും ചൈനീസ് ഭരണകൂടം ജനങ്ങളെ വീട്ടിലിരുത്തുന്നു.
ജനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകാൻ പുത്തൻ മാർഗമാണ് കുറച്ചു ദിവസങ്ങളായി ചൈനീസ് സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.തെരുവുകൾ തോറും കൊറോണ അനൗൺസ്മെന്റ് നടത്തിയാണ് സർക്കാർ ജനങ്ങളെ ബോധവൽക്കരിക്കാൻ ശ്രമിക്കുന്നത്. മനുഷ്യനല്ല ഇങ്ങനെ അനൗൺസ്മെന്റ് നടത്തുന്നത് എന്നതാണ് ഇതിലെ രസകരമായ കാര്യം. പകരം നായ്ക്കളാണ്.
നായ്ക്കൾ എങ്ങനെ കൊറോണ അനൗൺസ്മെന്റ് നടത്തും എന്നല്ലേ. ജീവനുള്ള നായ അല്ല, പകരം നല്ല അസ്സൽ റോബോട്ട് നായ്ക്കളാണ് ചൈനീസ് തെരുവുകളിൽ കൊറോണ അനൗൺസ്മെന്റ് നടത്തുന്നത്. തെരുവകളിലൂടെ റോബോട്ട് നായ സഞ്ചരിക്കുമ്പോൾ അതിന്റെ ശരീരത്ത് ഘടിപ്പിച്ചിരിക്കുന്ന സ്പീക്കറിൽ നിന്ന് റെക്കോർഡ് ചെയ്ത നിർദ്ദേശങ്ങൾ പുറത്തു വരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ചാൽ ശിക്ഷിക്കുമെന്നും വീടിന് പുറത്തിറങ്ങിയാൽ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നുമാണ് അനൗൺസ്മെന്റ്. സംഗതി എന്തായാലും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
The post ജനങ്ങളെ നിരീക്ഷിക്കാൻ തെരുവിലൂടെ റോന്ത് ചുറ്റി റോബോട്ട് നായ appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]