
പുണെ> ഐപിഎല്ലിൽ തുടർച്ചയായ രണ്ടാംജയം പിടിച്ച് രാജസ്ഥാൻ റോയൽസ്. കരുത്തരായ മുംബൈ ഇന്ത്യൻസിനെ 23 റണ്ണിന് തകർത്തു. സെഞ്ചുറി കണ്ടെത്തിയ ഓപ്പണർ ജോസ് ബട്ലറാണ് (68 പന്തിൽ 100) വിജയശിൽപ്പി. അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളർമാരും നിർണായകമായി. ഈ സീസണിലെ ആദ്യ സെഞ്ചുറിയാണ് ബട്ലർ കുറിച്ചത്. സ്കോർ: രാജസ്ഥാൻ 8–-193, മുംബൈ 8–-170.
രണ്ടാം കളിയിലും ടോസ് നഷ്ടപ്പെട്ട രാജസ്ഥാന് യശസ്വി ജയ്സ്വാളിനെയും (1) ദേവ്ദത്ത് പടിക്കലിനെയും (7) വേഗം നഷ്ടമായി. സഞ്ജു സാംസണെ (21 പന്തിൽ 30) കൂട്ടുപിടിച്ച് ബട്ലർ സ്കോർ ഉയർത്തി. മലയാളി പേസർ ബേസിൽ തമ്പിയുടെ ഓവറിൽ മൂന്ന് സിക്സർ ഉൾപ്പെടെ 26 റൺ നേടി. ബട്ലർ അഞ്ച് സിക്സറും 11 ഫോറും നേടി. സഞ്ജു മൂന്ന് സിക്സറും ഒരു ഫോറും പായിച്ചു. ഷിംറോൺ ഹെറ്റ്മെയർ 14 പന്തിൽ 35 റണ്ണടിച്ചു.
മറുപടിയിൽ തിലക് വർമയും (33 പന്തിൽ 61) ഇഷാൻ കിഷനും (43 പന്തിൽ 54) മാത്രമേ മുംബൈ നിരയിൽ മിന്നിയുള്ളു. രാജസ്ഥാൻ ബൗളർമാരിൽ യുശ്വേന്ദ്ര ചഹാൽ രണ്ട് വിക്കറ്റ് നേടി. കരുൺനായർ ക്യാച്ച് വിട്ടില്ലായിരുന്നെങ്കിൽ ചഹാലിന് ഹാട്രിക് കിട്ടിയേനെ. അവസാന ഓവറിൽ മുംബൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 29 റൺ. നവ്ദീപ് സെയ്നി വിട്ടുനൽകിയത് അഞ്ച് റൺമാത്രം.
Highlights : ബട്ലർക്ക് സെഞ്ചുറി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]