
കണ്ണൂർ
നവകേരളത്തിനായി വികസനത്തിന്റെ പുതുചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന് ഞായറാഴ്ച തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് ആറിന് കണ്ണൂർ പൊലീസ് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഈ മാസം 14 വരെ നടക്കുന്ന ‘എന്റെ കേരളം’ മെഗാ എക്സിബിഷനും മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും.
റവന്യുമന്ത്രി കെ രാജൻ അധ്യക്ഷനാകും. മറ്റ് മന്ത്രിമാർ, ഘടകകക്ഷി നേതാക്കൾ എന്നിവർ സംസാരിക്കും. ഉദ്ഘാടനച്ചടങ്ങിനുശേഷം ചലച്ചിത്ര പിന്നണി ഗായകൻ മിഥുൻ ജയരാജ് അവതരിപ്പിക്കുന്ന ‘ശ്രുതിമധുരം’ ഷോ അരങ്ങേറും.
മെയ് 20നാണ് വാർഷികദിനം. അന്ന് തിരുവനന്തപുരത്ത് വാർഷികാഘോഷ സമാപനം നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]