
അങ്കമാലി
സിപിഐ എം 23––ാം പാർടി കോൺഗ്രസ് നഗരിയിൽ ഉയർത്താനുള്ള പതാകയുമായുള്ള ജാഥ ശനിയാഴ്ച തൃശൂർ ജില്ലയിലേക്ക് പ്രവേശിച്ചു. രാവിലെ ഒമ്പതിന് ജില്ലാ അതിർത്തിയായ പൊങ്ങത്ത് എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് പതാക കൈമാറി. കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ, മന്ത്രി ആർ ബിന്ദു എന്നിവർ സന്നിഹിതരായിരുന്നു.
സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ക്യാപ്റ്റനായ ജാഥ രാവിലെ 8.15ന് അങ്കമാലി ടിബി ജങ്ഷനിൽനിന്ന് അത്ലറ്റുകൾ, ചുവപ്പുസേന എന്നിവയുടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെയാണ് ശനിയാഴ്ചത്തെ പര്യടനം ആരംഭിച്ചത്. സി എൻ മോഹനൻ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജോൺ ഫെർണാണ്ടസ്, എം പി പത്രോസ്, പി ആർ മുരളീധരൻ, ആർ അനിൽകുമാർ, ഏരിയ സെക്രട്ടറി അഡ്വ. കെ കെ ഷിബു എന്നിവർ ജാഥയ്ക്കൊപ്പമുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]