
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 331 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,230 സാമ്പിളുകളാണ് പരിശോധിച്ചത്. ചികിത്സയിലായിരുന്ന 472 പേര് രോഗമുക്തി നേടി.
എറണാകുളം- 69, തിരുവനന്തപുരം- 48, കോട്ടയം- 43, തൃശൂര്‍- 32, കൊല്ലം- 30, കോഴിക്കോട്- 20, പത്തനംതിട്ട- 18, ഇടുക്കി- 16, ആലപ്പുഴ- 14, മലപ്പുറം- 13, കണ്ണൂര്‍- 9, പാലക്കാട്- 7, വയനാട്- 7, കാസര്‍ഗോഡ്- 5 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗ ബാധിതര്‍. ആകെ 2836 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 65 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]