
ഗാസിയാബാദ്: ഓടുന്ന കാറിന് മുകളില്‍ കയറി നൃത്തം ചെയ്ത് യുവാക്കള്‍. ഡല്‍ഹി- മീററ്റ് എക്സ്പ്രസ് ഹൈവേയില്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വച്ചാണ് ഓടുന്ന കാറിന് മുകളില്‍ കയറി യുവാക്കള്‍ നൃത്തം ചെയ്തത്. മദ്യലഹരിയില്‍ കാറിന് മുകളില്‍ കയറി തിരക്കേറിയ റോഡില്‍ നൃത്തം ചെയത യുവാക്കളുടെ വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചതോടെയാണ് ഗാസിയാബാദ് പോലീസ് കേസെടുത്തത്.
റോഡിലൂടെ മാരുതി സുസുക്കി എര്‍ട്ടിഗയുടെ മുകളില്‍ കയറി നൃത്തം ചെയ്യുന്ന 33 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ചത്. മദ്യപിച്ചുകൊണ്ട് പ്രകടനം നടത്തിയ ഇവര്‍ പെട്ടെന്ന് കാറിന് മുകളില്‍ നിന്നും ഇറങ്ങിയ ശേഷം ഡ്രൈവിങ് സീറ്റില്‍ കയറി വാഹനം ഓടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിന് പിന്നാലെ ട്രാഫിക് പോലീസ് വിഷയത്തില്‍ ഇടപെട്ട് വാഹന ഉടമയ്ക്ക് 20,000 രൂപ പിഴയിട്ടു.
ഗാസിയാബാദ് പോലീസിനെ ടാഗ് ചെയ്തായിരുന്നു പലരും വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ കാറിന്റെ നമ്പര്‍ പ്ലേറ്റ് വ്യക്തമായി കാണുന്നുണ്ടായിരുന്നു. തൊട്ടുപിന്നാലെ ഗാസിയാബാദ് ട്രാഫിക് പോലീസ് നടപടി എടുത്തു. ഇക്കാര്യം പോലീസ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെക്കുകയും ചെയ്തു. ഇന്നലെ ബുലന്ദ്ഷഹര്‍ റോഡിലെ ഗാസിയാബാദ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സെക്ടര്‍ 13ലാണ് സംഭവം നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]