
കൊച്ചി: ഭാവനയുടെ തിരിച്ചു വരവില്‍ താന്‍ വളരെയേറെ സന്തോഷിക്കുന്നുവെന്ന് നടന് പൃഥ്വിരാജ്. താന്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഭാവനയുടെ കടുത്ത ആരാധകനായി മാറിയെന്നും പൃഥ്വിരാജ് പറയുന്നു. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്. തനിക്കറിയാവുന്ന സിനിമാ പ്രവര്‍ത്തകര്‍, ഭാവനയെ പിന്തുണയ്ക്കുന്നവരാണെന്നും മറ്റുള്ളവരുടെ കാര്യം തനിക്കറിയില്ലെന്നും നടന് പറയുന്നു.
‘അഞ്ച് വര്‍ഷം കൊണ്ട് ഞാന്‍ ഭാവനയുടെ ആരാധകനായി. എനിക്കറിയാവുന്ന സിനിമാലോകത്ത് നിന്നും ഉള്ളവര്‍ ഭാവനയുടെ തിരിച്ചു വരവില്‍ സന്തോഷിക്കുന്നവരാണ്. മറ്റുള്ളവര്‍ പിന്തുണ കൊടുക്കുന്നുണ്ടോ എന്നെനിക്കറിയില്ല. മലയാള സിനിമയിലേക്ക് വരുന്നോ എന്ന് ഭാവനയോട് ഒരുപാട് പേര് മുന്‍പ് ചോദിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ അവര്‍ സ്വയം തയ്യാറായി വരുന്നതാണ്. എന്നും ഞാനൊരു സുഹൃത്തായിരുന്നു. പക്ഷെ, ഈ അഞ്ച് വര്‍ഷം കൊണ്ട് ഞാന്‍ അവരുടെ ആരാധകനായി മാറി. ഞാന്‍ ജീവിക്കുന്ന എന്റെ സിനിമാ ലോകത്തുള്ളവര്‍ ഭാവനയുടെ തിരിച്ച് വരവില്‍ സന്തോഷിക്കുന്നവരാണ്. ഭാവനയ്ക്ക് നീതി കിട്ടുമെന്ന് കരുതുന്നു’, പൃഥ്വിരാജ് പറഞ്ഞു.
‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന വീണ്ടും മലയാളത്തിലേക്ക് സജീവമാകുന്നത്. ഷറഫുദ്ധീനാണ് സിനിമയിലെ നായകന്. സംവിധാനം ആദില്‍ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]