
കൊച്ചി: വ്യാജ ഫൊറന്‍സിക്ക് റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കാന്‍ എളുപ്പമാണെന്ന് മുന്‍ ഡിജിപി ആര് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. പല കേസുകളിലും ഇത്തരത്തില്‍ വ്യാജ റിപ്പോര്‍ട്ടുകള്‍ അന്വേഷണ സംഘം ഉണ്ടാക്കിയിട്ടുണ്ടെന്നും ആര്. ശ്രീലേഖ പറഞ്ഞു. സംസ്ഥാനത്തെ ഫൊറന്‍സിക് ലാബ് പ്രവര്‍ത്തിക്കുന്നത് ക്രൈം ബ്രാഞ്ച് എഡിജിപിയുടെയും കേന്ദ്ര ലാബുകള്‍ പ്രവര്‍ത്തിക്കുന്നത് സിബിഐയുടെയും കീഴിലാണെന്ന് ആര്. ശ്രീലേഖ പറയുന്നു. പല പോലീസ് ഉദ്യോഗസ്ഥരും പത്രക്കാരെ മദ്യവും കശുവണ്ടിയും നല്കി സ്വാധീനിക്കുന്നുണ്ട്.
ഇവര്‍ പലപ്പോഴും കള്ളക്കേസുകള്‍ നിര്‍മ്മിച്ചെടുക്കുന്നു. പ്രശസ്തരായ ചിലര്‍ പ്രതികളാവുമ്പോള്‍ പോലീസിന് എങ്ങിനെ കള്ളക്കേസുകള്‍ ഉണ്ടാകാന്‍ കഴിയുന്നുവെന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. ഇവര്‍ കള്ളക്കേസുകള്‍ നിര്‍മിച്ചെടുക്കുകയാണ്. പ്രശ്സതരായ പോലീസിന് അങ്ങിനെ കഴിയുമെന്നും ശ്രീലേഖ പറഞ്ഞു. എന്നാല്‍ താന്‍ ഡിജിപിയായിരുന്നപ്പോള്‍ ഫോറന്‍സിക്ക് ലാബ് പോലീസിന് പുറത്ത് നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. അതിനായി റിപ്പോര്‍ട്ടും നല്‍കിയിരുന്നു. എന്നാല്‍ ഇത് ആരും ശ്രദ്ധിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ തിരിമറികള്‍ നടത്താന്‍ എളുപ്പമാണെന്നും ശ്രീലേഖ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]