
ബ്രസീലിയ: ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിനെതിരെ ലൈംഗിക ആരോപണവുമായി അഡല്‍റ്റ്സ് ഒണ്‍ലി പ്ലാറ്റ്ഫോമായ ‘ഒണ്‍ലിഫാന്‍സ്’ താരം. മുന്‍ ബ്രസീല്‍ വോളിബോള്‍ താരം കൂടിയായ കീ ആല്‍വ്സ് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
തനിക്കും സഹോദരിക്കുമൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്പര്യം അറിയിച്ചെന്നാണ് വെളിപ്പെടുത്തല്‍. യു.എസ് ടെലിവിഷന്‍ റിയാലിറ്റി ഷോ ‘ബിഗ് ബ്രദറി’ന്റെ ബ്രസീല്‍ പതിപ്പിലാണ് കീല് ആല്‍വ്സ് ആരോപണം ഉന്നയിച്ചതെന്ന് സ്പാനിഷ് മാധ്യമമായ ‘മാഴ്സ’ റിപ്പോര്‍ട്ട് ചെയ്തു.
സഹോദരി കെയ്റ്റുമായും താനുമായും ഒന്നിച്ച് സെക്സ് ചെയ്യാന്‍ താല്പര്യം അറിയിച്ചെന്ന് അവര്‍ റിയാലിറ്റി ഷോയിലെ സഹമത്സരാര്‍ത്ഥിയോട് വെളിപ്പെടുത്തി. ആദ്യം നെയ്മര്‍ സഹോദരിയോട് ചാറ്റ് ചെയ്യുമായിരുന്നു.
അവള് മറ്റൊരാളുമായി പ്രണയത്തിലായതോടെ എന്നോടായി ചാറ്റിങ്. ഇതിനിടയിലാണ് ‘സെക്സ്’ ആവശ്യപ്പെട്ടത്.
എന്നാല്‍, ആവശ്യം നിരസിച്ചതോടെ താരം അസ്വസ്ഥനായെന്നും കീ ആല്‍വസ് പറഞ്ഞു. മുന്‍ ബ്രസീല്‍ വോളിബോള്‍ താരമാണ് കീ ആല്‍വ്സ്.
സീരീ എ വിമന്‍സ് വോളിബോള്‍ ബ്രസീല്‍ ലീഗില്‍ ക്ലബ് ഒര്സാകോയ്ക്കു വേണ്ടിയായിരുന്നു കളിച്ചിരുന്നത്. 2022ല്‍ പ്രൊഫഷനല്‍ വോളിബോളില്‍നിന്ന് വിരമിച്ച് അഡല്‍റ്റ് മേഖലയിലേക്ക് ചുവടുമാറിയത് വലിയ വാര്‍ത്തയായിരുന്നു.
വോളിബോള്‍ താരമായിരുന്നപ്പോള്‍ ലഭിച്ചതിന്റെ അന്‍പതിരട്ടി ഇപ്പോള്‍ ലഭിക്കുന്നുണ്ടെന്നും ‘ഒണ്‍ലിഫാന്‍സി’ല്‍ എത്തിയതോടെ അതിലും ഇരട്ടിയായെന്നും വ്യക്തമാക്കിയിരുന്നു. കീ ആല്‍വ്സിന്റെ സഹോദരി കെയ്റ്റും വോളിബോള്‍ താരമാണ്.
വൊലെയ് വിനീഡോ കണ്ട്രി ക്ലബിനു വേണ്ടിയാണ് കളിക്കുന്നത്. The post “തനിക്കും സഹോദരിക്കും ഒപ്പം ഒരേ സമയം സെക്സ് ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചു”: ബ്രസീലിയൻ സൂപ്പർസ്റ്റാർ ഫുട്ബോളർ നെയ്മർക്കെതിരെ ലൈംഗികാരോപണവുമായി വോളിബോൾ താരം.
appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]