
ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റർടെയ്നർ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ് ചിത്രം ഓണം റിലീസ് ആയി എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത. ദുൽഖർ സൽമാന്റെ സിനിമാ ജീവിതത്തിന്റെ 11 വർഷങ്ങളെ സൂചിപ്പിക്കുന്ന ഒരു വീഡിയോ കഴിഞ്ഞദിവസം സീ സ്റ്റുഡിയോ സൗത്ത് പുറത്തിറക്കിയിരുന്നു.
ഈ വീഡിയോക്കൊപ്പമാണ് പുത്തൻ പോസ്റ്ററിനേക്കുറിച്ചുള്ള സൂചന നിർമാതാക്കൾ തന്നത്. ‘സെക്കന്റ് ഷോ’ റിലീസ് ചെയ്തു പതിനൊന്നു വർഷങ്ങൾ പിന്നിടുമ്പോൾ സെക്കന്റ് ലുക്കിൽ വേറിട്ട
ഗെറ്റപ്പിലാണ് കൊത്തയിലെ രാജാവ് . “വളരെക്കാലമായി ഞാൻ ചെയ്തതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമാണ് കിംഗ് ഓഫ് കൊത്ത”യെന്ന് ദുൽഖർ നേരത്തെ പറഞ്ഞിരുന്നു.
രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്.ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്.
ഛായാഗ്രഹണം- നിമീഷ് രവി, സ്ക്രിപ്റ്റ്- അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ- ശ്യാം ശശിധരൻ, മേക്കപ്പ്- റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം- പ്രവീൺ വർമ്മ, സ്റ്റിൽ- ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ. ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പി ആർ ഓ- പ്രതീഷ് ശേഖർ The post കൊത്തയുടെ രാജാവിന്റെ തീപ്പൊരി ലുക്ക്; ‘കിംഗ് ഓഫ് കൊത്ത’ യുടെ സെക്കൻഡ് ലുക്ക് appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]