
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; 78 ലക്ഷം രൂപയും 80 പവനും തട്ടിയെടുത്തു: തൃശ്ശൂർ സ്വദേശിനിയുടെ പരാതിയിൽ പ്രമുഖ സിനിമ നിർമാതാവും വിതരണക്കാരനുമായ മാർട്ടിൻ സെബാസ്റ്റ്യൻ അറസ്റ്റിൽ. സിനിമാ നിര്‍മാതാവും വ്യവസായിയുമായ മാര്ട്ടിന് സെബാസ്റ്റ്യനെ ലൈംഗിക പീഡനക്കേസില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
തൃശൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. സിനിമയില്‍ അവസരവും വിവാഹവാഗ്ദാനവും നല്കി 2000 മുതല്‍ ഉള്ള കാലഘട്ടത്തില്‍ വയനാട്, മുംബൈ, തൃശൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ വച്ച് പീഡിപ്പിച്ചു എന്നാണു യുവതിയുടെ പരാതി.
78,60,000 രൂപയും 80 പവന് സ്വര്‍ണവും തട്ടിയെടുത്തതായും തൃശൂര്‍ സ്വദേശിനിയായ യുവതി നല്കിയ പരാതിയില്‍ പറയുന്നു. യുവതി പൊലീസില്‍ പരാതി നല്കുമെന്നു വന്നതോടെ ഏഴു പൊലീസ് സ്റ്റേഷന് പരിധികളിലുള്ള സെഷന്‍സ് കോടതികളിലും കേരള ഹൈക്കോടതിയിലും ഹര്‍ജി നല്കി മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു ഇയാള്‍.
കഴിഞ്ഞയാഴ്ച മാര്ട്ടിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്ബാകെ ഹാജരാകാനും കോടതി നിര്‍ദേശിച്ചിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹാജരായി ചോദ്യം ചെയ്യലിനു വിധേയമാക്കിയിരുന്നു. തുടര്‍ന്ന് ഇന്നു വീണ്ടും ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു തെളിവെടുപ്പു നടത്തുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
Offered a chance in the cinema and tortured; 78 lakh rupees and 80 pawan were stolen: Martin Sebastian, a leading film producer and distributor, was arrested on the complaint of a Thrissur native. Film producer and businessman Martin Sebastian has been arrested by the Kochi Central Police in a sexual harassment case.
The arrest was made on the complaint of a woman from Thrissur. The complaint of the young woman is that she was raped in Wayanad, Mumbai, Thrissur and Bengaluru during the period from 2000 with the promise of marriage and an opportunity in the film.
According to the complaint lodged by the woman, a native of Thrissur, Rs 78,60,000 and 80 pavan of gold were stolen. When it came to light that the woman would file a complaint with the police, he filed a petition in the sessions courts of seven police station limits and the Kerala High Court and obtained anticipatory bail.
Martin was granted anticipatory bail by the High Court last week. But the court also directed him to appear before the investigating officers.
Then last day he appeared and was subjected to interrogation. Then, when he appeared again today, he was arrested.
Evidence is being collected at various places. A case was registered at the Ernakulam Central Police Station last December.
The post സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; 78 ലക്ഷം രൂപയും 80 പവനും തട്ടിയെടുത്തു: appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]