
കോട്ടയം: കോട്ടയം വൈക്കത്ത് കഴിഞ്ഞ ദിവസം മദ്യ ലഹരിയില്‍ വീടിന് തീയിട്ട് ഭാര്യയേയും മക്കളേയും കൊല്ലാന്‍ ശ്രമിച്ച ഗൃഹനാഥന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മറവന്തുരുത്ത് പഞ്ഞിപ്പാലം രാജീവാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
കത്തിയ വീട്ടില്‍ നിന്നും നിസ്സാരപരിക്കുകളോടെ സമീപവാസികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജീവ് ഡിസ്ചാര്‍ജ് ആയി വീട്ടില്‍ എത്തിയിരുന്നു. അതിന് ശേഷമാണ് രാജീവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
നിലവില്‍ രാജീവിനെ വീണ്ടും കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരം എന്നാണ് ലഭിക്കുന്ന വിവരം.
വലിയ രീതിയില്‍ രാജീവിനെതിരെ കുറ്റപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. ഈ മനോവിഷമം കാരണമായിരിക്കാം ആത്മഹത്യ ശ്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
The post മദ്യലഹരിയില്‍ വീടിന് തീയിട്ട ഗൃഹനാഥന് ആത്മഹത്യക്ക് ശ്രമിച്ചു appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]