

സിപിഎം എന്ത് പറഞ്ഞാലും അനുസരിക്കുമെന്നും റിസർവ് ബാങ്കിന്റെ എതിർപ്പ് പ്രശ്നമല്ലെന്നും പറഞ്ഞ കേരള ബാങ്ക് പ്രസിഡന്റിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. ഇത് ഭാരതമാണെന്നും ചൈന അല്ല. രാജ്യം ഭരിക്കുന്നത് കേന്ദ്ര സർക്കാരാണെന്നും അല്ലാതെ ഏതെങ്കിലും പ്രത്യേക പാർട്ടി അല്ലെന്നും സിപിഎമ്മിനെ വിമർശിച്ചുകൊണ്ട് ഹരീഷ് പേരടി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.
‘റിസർവ് ബാങ്കിന്റെ എതിർപ്പ് പ്രശനമല്ലാതെ കേരളാബാങ്ക് കരുവന്നൂരിലെ ബാങ്കിനെ സഹായിച്ചാൽ പിന്നെ സ്വന്തം വരുമാനത്തിൽ നിന്ന് നികുതിയടക്കുന്ന രാജ്യത്തെ സാധാരണ മനുഷ്യരെല്ലാം പൊട്ടൻമാരാവില്ലെ. റിസർവ് ബാങ്കിന് കേരളാ ബാങ്ക് കരുവന്നൂർ സഹകരണ ബാങ്കിനെ സഹായിക്കുന്നത് സമ്മതമാണെങ്കിൽ സാധാരണ മനുഷ്യർക്കും നികുതിയടക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ല, നിയമങ്ങൾ അനുസരിക്കാനും പ്രയാസമുണ്ടാവില്ല’.
‘രാജ്യം ഭരിക്കുന്നത് കേന്ദ്ര സർക്കാരും രാജ്യത്തിലെ നിയമങ്ങളുമാണോ, അതോ ഏതെങ്കിലും ഒരു പ്രത്യേക പാർട്ടിയാണോ എന്നറിയാനുള്ള സാധാരണ മനുഷ്യന്റെ അവകാശമുണ്ടല്ലോ. അത് അറിഞ്ഞേപറ്റു. എന്റെ രാജ്യം ചൈനയല്ലല്ലോ. ഭാരതം എന്ന ഇന്ത്യ ആണല്ലോ. ജയ് ഭാരത്, ജയ് ഇന്ത്യ’- ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ കുറിച്ചു