

ദിവസ വേതനത്തിൽ തെങ്ങു കയറ്റ തൊഴിലാളികളെ നിയമിക്കുന്നു.
കേരസമൃദ്ധി പദ്ധതിയുടെ ഭാഗമായി വിത്ത് വികസന യൂണിറ്റുകളിലേക്ക് 2023 – 24 സീസണില്‍ പരാഗണ ജോലികള്‍ ചെയ്യുന്നതിനും വിത്തു തേങ്ങകള്‍ വിളവെടുപ്പ് നടത്തുന്നതിനുമായി പരിചയ സമ്പന്നരായ തെങ്ങു കയറ്റ തൊഴിലാളികളെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
സ്ഥലം : ചാവക്കാട്, അയ്യന്തോള്‍, നാട്ടിക വിത്ത് വികസന യൂണിറ്റുകളിൽ
ചാവക്കാട് വിത്ത് വികസന യൂണിറ്റിലേക്ക് ഒക്ടോബര്‍ 30 ന് രാവിലെ 10.30 ന് ചാവക്കാട് വിത്ത് വികസന യൂണിറ്റില്‍ കൂടിക്കാഴ്ച നടത്തും. നാട്ടിക വിത്ത് വികസന യൂണിറ്റിലേക്ക് ഒക്ടോബര്‍ 31 ന് രാവിലെ 10.30 ന് നാട്ടിക കൃഷിഭവനിലും അയ്യന്തോള്‍ വിത്ത് വികസന യൂണിറ്റിലേക്ക് നവംബര്‍ ഒന്നിന് രാവിലെ 10.30 ന് അയ്യന്തോള്‍ കൃഷിഭവനിലും കൂടിക്കാഴ്ച നടത്തും.
പ്രായ പരിധി 18 – 60 നും മദ്ധ്യേ. ഇതിനു മുന്‍പ് ജോലിയില്‍ നിന്നും നീക്കം ചെയ്തവരുടെയും ശിക്ഷാ നടപടികള്‍ക്ക് വിധേയരായവരുടെയും അപേക്ഷകള്‍ പരിഗണിക്കില്ല. അപേക്ഷയോടൊപ്പം ജനനത്തീയതി തെളിയിക്കുന്ന സാക്ഷ്യപത്രം, തെങ്ങ് കയറാനുള്ള ശാരീരിക ക്ഷമത തെളിയിക്കുന്നതിനുള്ള സര്‍ക്കാര്‍ ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20 വൈകീട്ട് 5 വരെ.
വിശദ വിവരങ്ങള്‍ക്ക് വിത്ത് വികസന യൂണിറ്റിലോ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലോ ബന്ധപ്പെടുക. ഫോണ്‍: 0487 2333297.