ഫിഷറീസ് വകുപ്പിന് കീഴിൽ മുതലപ്പൊഴിയിൽ കടൽ രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള ലൈഫ് ഗാർഡുമാരുടെ അഭിമുഖം ആഗസ്റ്റ് 03 വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ ഓഫീസിൽ നടക്കും.
പങ്കെടുക്കുന്നവർക്ക് ഇനി പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കേണ്ടതാണ്. ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള മത്സ്യത്തൊഴിലാളികൾ ആയിരിക്കണം.
പ്രായം 35 നും 50 നും ഇടയിൽ ഉളളവരായിരിക്കണം. ഗോവ നാഷണൽ വാട്ടർ സ്പോർട്ടിൽ നിന്ന് പരിശീലനം നേടിയവരായിരിക്കണം. പ്രദേശവാസികൾക്കും കടൽ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും മുൻഗണനയുണ്ടായിരിക്കും.
The post ഫിഷറീസ് വകുപ്പിന് കീഴിൽ ലൈഫ് ഗാർഡ് ആവാൻ അവസരം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]