സ്വന്തം ലേഖകൻ
കോഴിക്കോട്: കോഴിക്കോട് ഹോട്ടൽ ജീവനക്കാരും യുവാക്കളും തമ്മിൽ സംഘർഷം. അഞ്ചു മിനിറ്റ് കൊണ്ട് അൽഫാം നൽകണമെന്ന് ആവശ്യപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അൽഫാം എത്താൻ വൈകിയതിനെ തുടർന്ന് യുവാക്കൾ ഹോട്ടൽ ജീവനക്കാരെ മർദിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്ത് മണിക്ക് കോഴിക്കോട് തിരുവമ്പാടി ഇലന്തുകടവിലെ ന്യൂ മലബാർ എക്സ്പ്രസ്സ് ഹോട്ടലിലാണ് സംഭവം.
സംഭവത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്തു. കോടഞ്ചേരി സ്വദേശികളായ യുവാക്കൾ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു എന്ന് ഹോട്ടൽ ജീവനക്കാർ പൊലീസിൽ പരാതിനൽകി.
യുവാക്കളുടെ മർദ്ദനത്തിൽ മൂന്നു ഹോട്ടൽ ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട് . 7 പേർക്കെതിരെയാണ് ഹോട്ടൽ മാനേജ്മെന്റ് പരാതി ഉന്നയിച്ചത്. മർദ്ദനത്തിന്റെ CCTV ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇരുവിഭാഗവും നൽകിയ പരാതികളിൽ രണ്ടുകൂട്ടർക്കുമെതിരെ തിരുവമ്പാടി പൊലീസ് കേസെടുത്തു.
The post അഞ്ചു മിനിറ്റ് കൊണ്ട് തയ്യാറാക്കി നൽകണം; അൽഫാം എത്താൻ വൈകിയതിനെ തുടർന്ന് യുവാക്കൾ ഹോട്ടൽ ജീവനക്കാരെ മർദിച്ചു appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]