
തിരുവനന്തപുരം: വലിയ സദാചാര പ്രസംഗമൊക്കെ നടത്തുന്ന ചില മലയാളികള്‍ക്ക് പക്ഷെ ബസ്സ് യാത്രയ്ക്കിടെ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് പോകുന്ന സ്ഥിതിയുണ്ടെന്ന് വിശദമാക്കുന്നതാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അതിക്രമ സംഭവങ്ങള്‍.
എത്ര മൂടി വച്ചാലും ആ വൃത്തികെട്ട സ്വഭാവം മറനീക്കി പുറത്ത് വരും. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെ കാണുമ്ബോള്‍ ഇത്തരക്കാര്‍ തങ്ങളുടെ പരിപാടി തുടങ്ങും. ഇത് കേരളത്തില്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ലെന്ന് സമീപകാലത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ലഭ്യമായ കണക്കുകള്‍ മാത്രം ഒന്ന് പരിശോധിക്കാം.
ജൂണ്‍ 1, 2023: ഇന്ന് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കൊണ്ടോട്ടി സ്വദേശി മുഹസിലിനെ നാട്ടുകാരും കണ്ടക്ടറും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ മെയ് 27 നും കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടന്നു. തിരുവനന്തപുരത്തുനിന്ന് പൂവാറിലേക്ക് പോയ ബസ്സിലായിരുന്നു അതിക്രമം നടന്നത്. സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു പരാതിക്കാരി. പിൻ സീറ്റില്‍ ഇരുന്ന യുവാവ് കാലുകൊണ്ട് മോശമായി സ്പര്‍ശിച്ചു എന്നായിരുന്നു പരാതി. യുവതി ബഹളം വെച്ചതിനെത്തുടര്‍ന്ന് സഹയാത്രികര്‍ പ്രതിയെ പിടികൂടി പൊലീസില്‍ ഏല്പിച്ചു.
ഇതിനും മൂന്ന് ദിവസം മുൻപ് മെയ് 24 കോഴിക്കോട് വിദ്യാര്‍ഥിനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറെ പൊലീസ് പിടികൂടിയിരുന്നു. മാനന്തവാടി ഡിപ്പോയിലെ ഡ്രൈവറായ ഇബ്രാഹിമിനെ ആണ് പൊലീസ് അറസ്റ്റു ചെയ്തത്. സീറ്റില്ലാത്തതിനാല്‍, ഡ്രൈവര്‍ പറഞ്ഞതനുസരിച്ച് ബസ്സിന്റെ ഗിയര്‍ ബോക്സിനു മുകളില്‍ ഇരുന്ന മൂന്നു പെണ്‍കുട്ടികള്‍ക്ക് നേരെ യാത്രക്കിടെ അയാള്‍ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.
മെയ് 22. കാഞ്ഞങ്ങാട് നിന്ന് പത്തനംതിട്ടയിലേക്കുള്ള ബസില്‍ യുവതിയ്ക്ക് നേരെ പീഡന ശ്രമം. ബസ് മലപ്പുറം വളാഞ്ചേരിക്ക് അടുത്ത് എത്തിയപ്പോഴാണ് സംഭവം. യുവതിയുടെ പരാതിയില്‍ കണ്ണൂര്‍ സ്വദേശി നിസാമുദ്ദീനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
മെയ് 21. കെ.എസ്.ആര്.ടി.സി ബസില്‍ കുട്ടിയോടൊപ്പം യാത്ര ചെയ്ത സ്ത്രീയെ കയറിപ്പിടിച്ചയാള്‍ അറസ്റ്റില്‍. ചേര്‍ത്തല സ്വദേശി രാജേഷിനെ ആണ് പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തത്. ഹരിപ്പാട് പള്ളിപ്പാടുള്ള ക്ഷേത്രത്തില്‍ ശാന്തിയായി ജോലി ചെയ്യുകയാണ് ഇയാള്‍. തിരുവനന്തപുരത്തുനിന്ന് തൃശൂര്‍ക്ക് പോയ സ്വിഫ്റ്റ് ബസ്സിലെ യാത്രക്കാരിയെ ആണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
May 18, 2023: കെഎസ്ആര്‍ടിസി ബസില്‍ യാത്രയ്ക്കിടെ യുവതിയ്ക്ക്നേരെ പരസ്യമായി നഗ്നത പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് കായക്കൊടി സ്വദേശി സവാദ് ആണ് നെടുമ്ബാശ്ശേരി പൊലീസിന്റെ പിടിയിലായത്. സിനിമാ പ്രവര്‍ത്തക തൃശൂര്‍ സ്വദേശിനി നന്ദിത ശങ്കരയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ദേശീയപാതയില്‍ അത്താണിയില്‍ വച്ചാണ്സംഭവം. സിനിമാ ചിത്രീകരണത്തിനായി എറണാകുളത്തേക്ക് പോവുകയായിരുന്നു നന്ദിത. അങ്കമാലിയില്‍ നിന്ന്കയറിയ സവാദ് നന്ദിതയ്ക്ക്നേരെ നഗ്നത പ്രദര്‍ശനം നടത്തുകയായിരുന്നു.
ഇത്രയും സംഭവങ്ങള്‍ ഈ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തതില്‍ ചിലത് മാത്രമായിരിക്കാം. ശരിക്കുള്ള കണക്കുകള്‍ ഇതിലും ഒരു പാട് കൂടുതലായിരിക്കാം. ബസ്സിനുള്ളില്‍ വച്ച് ഇത്തരത്തില്‍ തന്റെ ശരീരത്തിലേക്ക് നീണ്ടു വരുന്ന കൈകളും മറ്റ് ശരീര ഭാഗങ്ങളും സ്ത്രീകളില്‍ ഉണ്ടാക്കുന്ന മാനസിക ശാരീരിക അസ്വസ്ഥതകള്‍ പലപ്പോഴും ഉള്ളിലൊതുക്കി സര്‍വ്വംസഹയായി തുടരുന്ന സ്ത്രീകളാണ് നമുക്കിടയില്‍ കൂടുതല്‍. അവര്‍ ഈ അനീതിക്കെതിരെ പ്രതികരിക്കണമെങ്കില്‍ സമൂഹം അവള്‍ക്കൊപ്പം നില്‍ക്കണം. ഇത്തരം കാമവെറിയൻമാരെ പിടികൂടി നിയമപാലകര്‍ക്ക് കൈമാറി ശിക്ഷാ നടപടികള്‍ ഉറപ്പ് വരുത്തിയാല്‍ മാത്രമാകും ഈ പ്രവണതയ്ക്ക് അല്പമെങ്കിലും കുറവ് വരിക.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]