
എ.ഐ. ക്യാമറയുടെ വരവ് ഗതാഗത നിയമലംഘകരെ അടിമുടി പേടിപ്പിച്ചിരിക്കുകയാണ് . ഗതാഗതനിയമം പാലിക്കുന്നതിലൂടെ ഡ്രൈവര്‍മാര്‍ മര്യാദക്കാരായി മാറിയെന്നും മോട്ടോര്‍വാഹനവകുപ്പിന്റെ കണ്ടെത്തല്‍. പിഴയീടാക്കി തുടങ്ങിയില്ലെങ്കിലും 726 ക്യാമറകളും നിയമലംഘനങ്ങള്‍ പിടികൂടുന്നുണ്ടെന്നും മോട്ടോര്‍വാഹനവകുപ്പ്.
ക്യാമറകളുടെ പരീക്ഷണം നടന്നപ്പോള്‍ ദിവസം നാലരലക്ഷം നിയമലംഘനങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. ദിവസം 2500 നിയമലംഘനങ്ങള്‍വരെ കണ്ടെത്തിയ ക്യാമറകള്‍ ഇക്കൂട്ടത്തിലുണ്ട്. ഏപ്രില്‍ 20-നാണ് ക്യാമറകള്‍ ഉദ്ഘാടനംചെയ്തത്. ഇതിനുശേഷം രണ്ടുലക്ഷം നിയമലംഘനങ്ങളായി കുറഞ്ഞതായി മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.
ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, അധികവേഗം, അലക്ഷ്യമായ ഡ്രൈവിങ്, ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേര്‍ യാത്രചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് എ.ഐ. ക്യാമറ പിടികൂടുന്നത്. ക്യാമറകളുള്ള സ്ഥലങ്ങള്‍ ഒഴിവാക്കി യാത്രചെയ്യുന്നവരുമുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]