
സ്വന്തം ലേഖകൻ
പാലക്കാട്: മുൻ എംഎൽഎയും സി.പി.എം മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.ചന്ദ്രൻ അന്തരിച്ചു. 77 വയസായിരുന്നു. 1987 മുതൽ 1998 വരെ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ആയിരുന്നു.
അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 2006 മുതൽ 2016 വരെ ആലത്തൂരിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു.
എം കൃഷ്ണന്റേയും കെ പി അമ്മുക്കുട്ടിയുടെയും മകനായി 1946 ജൂലൈ 15നു ആനക്കരയില്‍ ജനിച്ചു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കെഎസ്എഫിലൂടെ അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. കെ. കോമളവല്ലിയാണ് ഭാര്യ.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]