
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് ബജറ്റ് പ്രഖ്യാപനത്തെക്കാള്‍ 10 രൂപ കൂടി വര്‍ദ്ധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
20 രൂപ കൂടുമെന്നായിരുന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. 20 ന് പകരം 30 രൂപ കൂടുമെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. വില്‍പ്പന നികുതി വര്‍ദ്ധിക്കുന്നതിനാലാണ് 10 രൂപ കൂടി വര്‍ദ്ധിപ്പിക്കേണ്ടി വരുന്നതെന്ന് ബെവ്ക്കോ അറിയിച്ചു. അതേസമയം ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപക് പകരം 50 രൂപ വര്‍ദ്ധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സാമൂഹിക സുരക്ഷയുടെ ഭാഗമായാണ് ബജറ്റില്‍ സെസ് ചുമത്തിയത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]