
കൊച്ചി: പോപ്പൂലര്‍ ഫ്രണ്ട് തീവ്രവാദികള്‍ക്ക് ഫയര്‍ഫോഴ്സ് പരിശീലനം നല്‍കിയത് ഉന്നതരുടെ അറിവോട് കൂടിയാണെന്ന് മുന്‍ ഡിജിപ് ജേക്കബ് തോമസ്. മുന്‍ ഫയര്‍ഫോഴ്സ് മേധാവി കൂടിയാണ് ജേക്കബ് തോമസ്. തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കിയത് താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരുടെ മാത്രം തീരുമാനമല്ല ഇത് എന്നും പരിശീലനം ആര്‍ക്ക് നല്കുന്നു എന്നുള്ളത് പ്രധാനമാണ് എന്നും ജേക്കബ് തോമസ് പറഞ്ഞു. സിവില്‍ ഡിഫന്‍സ് നിയമം അനുസരിച്ച്, അഗ്നിശമന സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കാമെന്ന് വ്യവസ്ഥയുണ്ട്.
അപകടമുണ്ടാകുമ്പോള്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള പരിശീലമാണ് നല്‍കുന്നത്. എന്നാല്‍, പരിശീലനം നല്‍കുന്നതിന് മുന്‍പ് അവര്‍ എന്തിന് ഈ പരിശീലനം ഉപയോഗിക്കും എന്നതില്‍ ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കലാപം ഉണ്ടാക്കാന്‍ വേണ്ടിയാണോ എന്ന് പരിശോധിക്കേണ്ടതായുണ്ട്. സര്‍ക്കാരിന്റെ ട്രെയിനിംഗ് പോളിസിയുടെ ഭാഗമായാണോ പരിശീലനം നല്‍കിയതെന്ന് അന്വേഷിക്കേണ്ടിയതായുണ്ട്. അങ്ങെനെയാണെങ്കില്‍ ഉദ്യോഗസ്ഥര്‍ നടപടി നേരിടേണ്ടി വരില്ല. പരിശീലനം നല്‍കുന്നത് മേലുദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കും. അല്ലാതെ പരിശീലനം നല്‍കാനാകില്ലെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]