
ഹൈദരാബാദ്: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തിൽ യുവാവിനെ പോലീസ് പിടികൂടി. ഹൈദരാബാദിലെ ഓൾഡ് സിറ്റി ഏരിയയിൽ നിന്നുള്ള യുവാവിനെയാണ് സംശയാസ്പദമായി കണ്ടെത്തിയതിനെ തുടർന്ന് പോലീസ് പിടികൂടിയത്.
നിരോധിത വെബ്സൈറ്റുകൾ പലതും ഇയാൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഇതിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ വെബ്സൈറ്റുമുണ്ടായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് യുവാവിനെ പിടികൂടിയത്.
ഐഎസിന്റേത് ഉൾപ്പെടെയുള്ള നിരോധിത വെബ്സൈറ്റുകളിൽ യുവാവ് മനഃപൂർവം കയറിയതാണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.
ഇതാദ്യമായല്ല ഭീകരസംഘടനയായ ഐഎസിനൊപ്പം ഹൈദരാബാദ് എന്ന സ്ഥലനാമം ഉയർന്നുവരുന്നത്. 2018ൽ ഐഎസിന്റെ നിർദേശപ്രകാരം ഭീകരാക്രമണത്തിന് പദ്ധതിയിട്ട എട്ട് യുവാക്കളെ ഹൈദരാബാദിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. അതേവർഷം തന്നെ രാജ്യത്ത് പലയിടങ്ങളിലായി ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ട ഐഎസുമായി ബന്ധമുള്ള രണ്ട് പേരെ എൻഐഎ പിടികൂടിയതും ഹൈദരാബാദിൽ നിന്നാണ്.
The post ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തിൽ യുവാവിനെ പോലീസ് പിടികൂടി appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]