
തിരുവനന്തപുരം > നുണയാണെന്ന് അറിഞ്ഞു കൊണ്ട് മാധ്യമങ്ങൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സത്യമല്ലെന്ന് ബോധ്യപ്പെട്ടാൽ തിരുത്താൻ തയ്യാറാവുന്നില്ല. നാടിന്റെ ഭാവിയെ കുറിച്ചാണ് മാധ്യമങ്ങള്‍ ചിന്തിക്കേണ്ടത്. അല്ലാതെ കുത്തിത്തിരിപ്പുകളെ പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ് സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വ്യാജ നിർമ്മിതികൾ ആകരുത് മാധ്യമ ധർമ്മം. അതൊക്കെ ജനങ്ങൾ വിശ്വസിക്കുമെന്ന് കരുതേണ്ട. ജനങ്ങളെ അറിയിക്കേണ്ടവ അറിയിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധന നടത്തണം. ഓരോ പദ്ധതിയും നടപ്പിലാക്കേണ്ട സമയത്ത് നടപ്പിലാക്കണ്ടേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. നിക്ഷിപ്ത താൽപര്യക്കാർ തടസം നിൽക്കുമ്പോൾ അതിന് വളവും വെള്ളവും ഒഴിക്കുന്ന അവസ്ഥയിലേക്ക് മാധ്യമങ്ങൾ പോകരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചെറിയ ചെറിയ സംഭവങ്ങള്‍ ഊതി പെരുപ്പിക്കുന്ന പ്രവണത കൂടുന്നു. ഇത് ശരിയാണോ എന്ന് മാധ്യമങ്ങള്‍ സ്വയം ചിന്തിക്കണം. കഴിഞ്ഞയാഴ്ച ഒരു കുഞ്ഞിനേയും കൊണ്ട് ഒരു സ്ത്രീ സമരത്തിന് വന്നു. പൊലീസ് നടപടിയുണ്ടായപ്പോള്‍ അതിനെ മാധ്യമങ്ങള്‍ മഹത്വവല്‍ക്കരിച്ചു. കുഞ്ഞിനെയും കൊണ്ട് സമരത്തിന് വരികയാണോ വേണ്ടത്.? മുത്തങ്ങയില്‍ അടക്കം മുമ്പും ഉണ്ടായിട്ടുണ്ട്. അന്ന് അടിച്ചമര്‍ത്തലായി മാധ്യമങ്ങള്‍ക്ക് തോന്നിയില്ല. ഇതൊക്കെ മാധ്യമങ്ങള്‍ ഓര്‍ക്കണം. മാധ്യങ്ങള്‍ പറയുന്നത് ജനം പൂര്‍ണമായും വിശ്വസിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞു. അങ്ങനെ വിശ്വസിച്ചിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഇങ്ങനെ ഇവിടെയിരുന്ന് സംസാരിക്കില്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]