
കണ്ണൂർ> രാജ്യത്തെ ഇന്ധനവില വർധനയുടെ ഉത്തരവാദികൾ കേന്ദ്രം ഭരിച്ച കോൺഗ്രസ്, ബിജെപി സർക്കാരുകളാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ സിപിഐ എം കേന്ദ്രകമ്മറ്റി ആഹ്വാനം ചെയ്ത പ്രതിഷേധന ദിനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ധനവില ദിവസേന വർദ്ധിക്കുന്ന രാജ്യം ഇന്ത്യമാത്രമാണ്. നരസിംഹ റാവുവും മൻമോഹൻ സിംഗും വാജ്പേയും നരേന്ദ്രമോദിയും ചേർന്നാണ് ഇന്ധനവില ഇത്രയധികമാക്കിയത്. പെട്രോൾ വില നിർണയിക്കാനുള്ള അധികാരം കോൺഗ്രസ് എണ്ണ കമ്പനികൾക്ക് വിട്ടു കൊടുത്തപ്പോൾ ഡീസൽ വില നിർണയിക്കാനുള്ള അധികാരം ബിജെപി എണ്ണ കമ്പനികൾക്ക് വിട്ടു നൽകി.
എണ്ണ കമ്പനികൾ വില വർധിപ്പിക്കണമെന്ന് പറയുമ്പോൾ ഒപ്പിട്ട് നൽക്കുന്ന പ്രധാനമന്ത്രിയായി മോദി മാറി. ഇതോടെ പ്രതിദിനം 10 കോടി രൂപ ബിജെപി അക്കൗണ്ടിൽ എത്തുന്നു. പാവങ്ങളെ കൊള്ളയടിച്ച ഈ പണം ഉപയോഗിച്ചാണ് ബിജെപി തിരഞ്ഞെടുപ്പിൽ വോട്ട് ബാങ്ക് സൃഷ്ടിച്ച് അധികാരത്തിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]