
തിരുവനന്തപുരം> ബദല്‍ നയങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഉണ്ടാക്കിയ നേട്ടങ്ങള്‍ നിലനിര്‍ത്തി കൂടുതല്‍ മുന്നോട്ട് നീങ്ങുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള എൻജി ഒ യുണിയൻ 58-ാം സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സിവില്‍ സര്‍വ്വീസ് ഇല്ലാതാക്കാനുള്ള നീക്കമാണ് രാജ്യത്ത് നടക്കുന്നതെന്നും കേരളത്തില്‍ ഈ നീക്കം വില പോകില്ല. ക്ഷേമപദ്ധതികള്‍ തകര്‍ക്കാന്‍ രാജ്യത്ത് ശ്രമം നടക്കുന്നു. കേന്ദ്രം സംസ്ഥാനത്ത് നൽകേണ്ട നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയാണ്. കേന്ദ്ര പദ്ധതികൾ വെട്ടിചുരുക്കുന്നു. ഈ കാലത്താണ് സർക്കാർ വികസന പദ്ധതികളുമായി മുന്നോട്ട് പോകുന്നത്. ഇത്തരം പ്രവർത്തനങ്ങൾ നടക്കുമ്പോൾ സിവിൽ സർവീസിന്റെ വലിയ സഹായമാണ് ഉണ്ടാവുന്നത്. കുറ്റമറ്റ രീതിയിൽ ഇത് തുടർന്നുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]