
ലാഹോർ
ഓസ്ട്രേലിയ കൂറ്റൻ സ്കോർ ഉയർത്തിയിട്ടും പാകിസ്ഥാന് തകർപ്പൻ ജയം. രണ്ടാം ഏകദിന ക്രിക്കറ്റിൽ ആറ് വിക്കറ്റ് ജയത്തോടെ പരമ്പര 1-–-1 ആയി. അവസാന മത്സരം ഇന്ന് നടക്കും.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് അടിച്ചുകൂട്ടിയത് എട്ട് വിക്കറ്റ് നഷ്ടത്തിൽ 348 റൺ. പാകിസ്ഥാൻ ഒരോവർ ബാക്കിയിരിക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. വമ്പൻ സ്കോർ പിന്തുടർന്ന് പാകിസ്ഥാൻ നേടുന്ന ഏറ്റവും വലിയ വിജയമാണ്. സെഞ്ചുറി നേടിയ ക്യാപ്റ്റൻ ബാബർ അസമാണ് വിജയശിൽപ്പി. 83 പന്തിൽ 114 റൺ. അതിൽ 11 ഫോറും ഒരു സിക്സറും. ഓപ്പണർമാരായ ഇമാം ഉൾ ഹഖും (106) ഫഖർ സമാനും (67) ചേർന്നുള്ള 118 റൺ വിജയത്തിന് അടിത്തറയായി.
ഷഹീൻ അഫ്രീദിയുടെ ആദ്യ ഓവറിൽ ഓപ്പണറായ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ നഷ്ടമായശേഷമാണ് ഓസീസ് മികച്ച സ്കോർ നേടിയത്. ബെൻ മക്ഡർമോർട്ട് സെഞ്ചുറി നേടി (104). ഓപ്പണർ ട്രാവിസ് ഹെഡ് (89), മാർണസ് ലബു ഷെയ്ൻ (59), മാർകസ് സ്റ്റോയിനിസ് (49) എന്നിവർ തിളങ്ങി. അഫ്രീദിക്ക് നാല് വിക്കറ്റുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]