
കൊച്ചി: ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ടിന് അഗ്നിരക്ഷാസേന പരിശീലനം നല്‍കിയത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. അഗ്നിരക്ഷാസേന മേധാവി ബി സന്ധ്യയാണ് ആഭ്യന്തര വകുപ്പിന് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് കൈമാറിയത്.
മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് ദുരന്തനിവാരണത്തില്‍ പരിശീലനം നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘടനകള്‍ക്ക് അഗ്നിരക്ഷാസേന പരിശീലനം നല്‍കാറില്ലെന്നും റിപ്പോര്‍ട്ടില്‍ ബി സന്ധ്യ വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ പുതുതായി രൂപീകരിച്ച റെസ്ക്യൂ ആന്റ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ അഗ്നിശമന സേനാംഗങ്ങള്‍ പരിശീലനം നല്‍കിയത്. ദുരന്തമുഖത്തുനിന്ന് ആളുകളെ എങ്ങനെ രക്ഷിക്കാം, എന്തൊക്കെ ഉപകരണങ്ങള്‍ ഉപയോഗിക്കണം തുടങ്ങിയവയിലായിരുന്നു പരിശീലനം.
ഇത് ചട്ടലംഘനമെന്നാണ് ഫയര്‍ഫോഴ്സ് മേധാവി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അഞ്ചു ഉദ്യോഗര്സ്ഥക്കെതിരെ നടപടിക്കും റിപ്പോര്‍ട്ടില്‍ ശുപാര് ചെയ്യുന്നു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]