
ഇൻഡോർ: ഒരു കാലത്ത് ഇന്ത്യൻ നിരത്തുകളിലെ പ്രതാപശാലി ആയിരുന്നു അംബാഡസഡർ കാറുകൾ. കെട്ടിലും മട്ടിലും സൗകര്യങ്ങളിലും മികച്ച് നിൽക്കുന്ന പുതിയ വാഹനങ്ങൾ നിരത്ത് കൈയ്യേറിയതോടെ അംബാസഡറിന്റെ നല്ലകാലം അവസാനിച്ചു. എന്നാൽ ഇന്നും മലയാളിക്കുൾപ്പെടെ ഒരുപാട് നൊസ്റ്റാൾജിക് ഓർമ്മകൾ സമ്മാനിക്കുന്ന വാഹനമാണിത്.
ഉപയോഗിക്കാതെ കിടന്ന ഒരു അംബാസഡർ കാർ രസകരമായ ശിൽപവേലകൾ ചെയ്ത് മനോഹരമാക്കിയിരിക്കുകയാണ് ഇൻഡോറിലെ ഒരു കലാകാരൻ. വാഹനങ്ങളുടെ സ്പെയർ പാർട്്സ് ഉൾപ്പെടെ ആയിരം കിലോയിലധികം വരുന്ന ആക്രി സാധനങ്ങൾ ഉപയോഗിച്ചാണ് സുന്ദർ ഗുർജാർ എന്ന ഈ കലാകാരൻ അംബാസഡർ കാറിനെ അണിയിച്ചൊരുക്കിയത്.
ഈ മോഡൽ കാറുകളുടെ ഉൽപാദനം നിർത്തിയതോടെ വാഹനത്തെ സംരക്ഷിക്കാനുളള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു തന്റെ പ്രവൃത്തിയെന്ന് കലാകാരൻ പറയുന്നു. 700 കിലോ നട്ടുകളും 400 കിലോയോളം വരുന്ന ചെയിനുകളുമാണ് വാഹനം അലങ്കരിക്കാൻ ഉപയോഗിച്ചത്.
ഫൈൻ ആർട്സിനൊപ്പം ചുവർ ചിത്രകല പഠിച്ച സുന്ദർ ഗുർജാർ ഈ ആശയമാണ് ഇവിടെ പ്രാവർത്തികമാക്കിയത്. കാറിന്റെ എൻജിനും ബാക്കിയുളള ഭാഗങ്ങളും എടുത്തുമാറ്റിയാണ് ശിൽപം തീർത്തത്. മൂന്ന് മാസമെടുത്തു ഇത് പൂർത്തിയാക്കാനെന്ന് സുന്ദർ ഗുർജാർ പറഞ്ഞു. വാഹനം കാണാൻ ഇപ്പോൾ സുന്ദറിന്റെ അടുത്ത് നിരവധി സന്ദർശകരാണ് എത്തുന്നത്.
The post രാജകീയ പ്രൗഡിയിൽ അംബാസഡറിനെ അണിയിച്ചൊരുക്കി ഒരു കലാകാരൻ appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]