
കണ്ണൂര്‍: കണ്ണൂരില്‍നിന്ന് ഗോവയ്ക്ക് വിനോദയാത്ര പോയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് കത്തി. 37 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരും ബസിലുണ്ടായിരുന്നു. ആര്‍ക്കും പൊള്ളലേറ്റില്ല. മാതമംഗലം കുറ്റൂര്‍ ബിഎഡ് കോളജിലെ സംഘം തിരികെ വരുമ്പോഴായിരുന്നു അപകടം. ഓള്‍ഡ് ഗോവയ്ക്ക് സമീപം ഇന്നലെ വൈകിട്ടായിരുന്നു തീപിടിത്തം. ബസിന്റെ പിന്‍ഭാഗത്തുനിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികളുടെ ബാഗുകളും മൊബൈല്‍ ഫോണുകളും കത്തിനശിച്ചു. രണ്ടു ദിവസത്തെ യാത്രയ്ക്ക് ശേഷമായിരുന്നു ഇവരുടെ മടക്കം. ബസ് പൂര്‍ണമായും കത്തിനശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]