
കൊച്ചി: മോന്സന് മാവുങ്കലില്‍ നിന്നും പണം വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. കൊച്ചി മെട്രോ സ്റ്റേഷന് സിഐ അനന്ത ലാലിനെയാണ് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലേക്ക് സ്ഥലം മാറ്റിയത്. വിവാദ തട്ടിപ്പുകാരന് മോന്സന് മാവുങ്കലില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് കേസ്.
കൊച്ചി മെട്രോ ഇന്‍സ്പെക്ടര്‍ അനന്തലാല്‍ ഒരു ലക്ഷം രൂപയും, മേപ്പാടി എസ്ഐ എബി വിപിന്‍ ഒന്നേ മുക്കാല്‍ ലക്ഷം രൂപയും കൈപ്പറ്റിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മോന്‍സന്റെ തട്ടിപ്പ് പുറത്ത് വരും മുമ്പായിരുന്നു പണം സ്വീകരിച്ചത്. തട്ടിപ്പ് പുറത്ത് വന്നതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ മോന്‍സന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചു. ഈ സമയത്താണ് ഇവര്‍ പണം വാങ്ങിയ കാര്യം പുറത്തായത്.
കൊച്ചിയില്‍ വാഹനാപകടത്തില്‍ മോഡലകള്‍ മരണപ്പെട്ട കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന് കൂടിയാണ് അനന്തലാല്‍. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്. എറണാകുളം ജില്ല ക്രൈം ബ്രാഞ്ച് എസ്പിയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല. മോന്‍സനില്‍ നിന്നും കടമായി പണം വാങ്ങിയെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് പണം കൈമാറിയത് മോന്‍സന്റെ സഹായിയും പോക്സോ കേസ് പ്രതിയുമായ ജോഷിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]