
മുംബൈ: ബോളിവുഡ് നടന് ഷാരുഖാന്റെ മകന് ആര്യന് ഖാന് ഉള്‍പ്പെട്ട ലഹരിമരുന്ന് കേസില്‍ കൂറുമാറിയ സാക്ഷി മരിച്ചു. കേസിലെ മറ്റൊരു വിവാദ സാക്ഷി കിരണ്‍ ഗോസാവിയുടെ അംഗരക്ഷകന് കൂടിയായിരുന്ന പ്രഭാകര്‍ സെയിലാണ് മരിച്ചത്. മരണം ഹൃദയാഘാതം മൂലമാണെന്ന് അഭിഭാഷകന് സ്ഥിരീകരിച്ചു.
ആര്യന് ഖാനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ആദ്യം ആരോപണം ഉന്നയിച്ച സാക്ഷിയാണ് പ്രഭാകര്‍ സെയില്‍. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സമീര്‍ വാംഗഡെയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഇയാള്‍ ഉന്നയിച്ചിരുന്നത്. ആര്യന് ഖാനെ അറസ്റ്റ് ചെയ്തത് ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ വേണ്ടിയായിരുന്നുവെന്നും എട്ട് കോടിയാണ് ഇത്തരത്തില്‍ സമീര്‍ വാംഗഡെക്ക് ലഭിക്കുകയെന്നുമായിരുന്നു ആരോപണം.
കേസിലെ മറ്റൊരു പ്രതിയായ കിരണ്‍ ഗോസാവി മറ്റൊരാളോട് ഇക്കാര്യം സംസാരിക്കുന്നത് കേട്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. 50 ലക്ഷം രൂപ ആര്യന് ഖാന് അറസ്റ്റിലായതിന് പിറ്റേന്ന് ഗോസാവിക്ക് കിട്ടിയെന്നും പ്രഭാകര്‍ സെയില്‍ ആരോപിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]