
തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നിരോധനം ലംഘിച്ച് കോഴിയെ ബലി നല്കി. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജന്തുബലി നിരോധ നിയമപ്രകാരമാണ് നടപടി. കോഴിയെ ബലി നല്കുന്ന ചടങ്ങ് നേരത്തേ ഭക്തര്‍ ക്ഷേത്രത്തില്‍ നടത്തിയിരുന്നു. ഇത്തരം ചടങ്ങുകള്‍ നടത്തരുതെന്ന് ജന്തുബലി നിരോധന നിയമപ്രകാരം കര്‍ശന നിര്‍ദേശം നിലവിലുണ്ട്.
ബലി നല്കുന്ന ശ്രദ്ധയില്‍ പെട്ട ക്ഷേത്രത്തിലുണ്ടായിരുന്ന പൊലീസും ദേവസ്വം അധികൃതരും ഇതില്‍ ഇടപെടുകയായിരുന്നു. ഇങ്ങനെ ബലി നല്‍കുന്നത് രണ്ടുവര്‍ഷം മുന്‍പുവരെ ക്ഷേത്രത്തില്‍ വ്യാപകമായിരുന്നു. നിലവില്‍ ദേവസ്വം ഉദ്യോഗസ്ഥരും പൊലീസും ഇത് കര്‍ശനമായി തടയുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]