
തിരുവനന്തപുരം:പാർലമെന്റിലായാലും, സിനിമയിലായാലും എതിരാളികളെ വെള്ളം കുടിപ്പിക്കുന്ന എം പിയാണോ ഇത് , ഗായകനും സംഗീത സംവിധായകനുമായ അരുൺ ഗോപന്റെ മകൻ ആര്യൻ ഗോപനൊപ്പം കളിയ്ക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ കാണുന്നവരുടെ ഉള്ളിൽ തോന്നുന്ന സംശയമാണിത് .
അരുൺ ഗോപന്റെ കൈയിലിരിക്കുന്ന ആര്യനെ കളിപ്പിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത് .. ‘നല്ലൊരു മനസിന്റെ ഉടമയും. നല്ലൊരു മനുഷ്യനും’, ‘സുരേഷ് ഗോപി നാട്യങ്ങൾ ഇല്ലാത്ത മലയാളികളുടെ സൂപ്പർ സ്റ്റാർ’ എന്നൊക്കെയാണ് ദൃശ്യത്തിനു താഴെയുള്ള ആരാധകരുടെ കമന്റുകൾ.
അരുൺ ഗോപന്റെ ഭാര്യ നിമ്മിയുമുണ്ട് ഇവർക്കൊപ്പം. അരുൺ ഗോപനും നിമ്മിയും മകന്റെ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. മ്യൂസിക് റിയാലിറ്റി ഷോയിലൂടെയെത്തി മലയാളികളുടെ മനം കവർന്ന ഗായകനാണ് അരുൺ ഗോപൻ. നിമ്മി സീരിയൽ നടിയാണ്.
The post കുഞ്ഞ് ആര്യനൊപ്പം കളിച്ചും , ചിരിച്ചും സുരേഷ്ഗോപി appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]