
പത്തനംതിട്ട: സില്‍വര്‍ലൈനില്‍ ഭൂമി ഉള്‍പ്പെട്ടതിന്റെ പേരില്‍ സഹകരണ ബാങ്കും വായ്പ നിഷേധിച്ചു. സിപിഎം ഭരിക്കുന്ന കുന്നുന്താനം സഹകരണ ബങ്കിനെതിരെയാണ് ആരോപണം. തിരുവല്ല കുന്നന്താനം സ്വദേശി സലിക്കാണ് വായ്പ നിഷേധിച്ചത്. കുന്നുന്താനം പഞ്ചായത്തില്‍ സില്‍വര്‍ലൈന്‍ പാത കടന്നുപോകുന്ന സര്‍വേ നമ്പരില്‍ ഉള്‍പ്പെട്ടതിനാല്‍ ബാങ്ക് വായ്പ നിഷേധിക്കപ്പെട്ട ഒന്നില്‍ക്കൂടുതല്‍ ആള്‍ക്കാരുണ്ട്.
നേരത്തേ തന്നെ സലിക്ക് ബാങ്കില്‍ വായ്പയുണ്ട്. ഇത് പുതുക്കാനായി സമീപിച്ചപ്പോഴായാണ് ഇക്കാര്യം ബാങ്ക് അധികൃതര്‍ സലിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. അഞ്ചുലക്ഷമായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ സില്‍വര്‍ലൈന്‍ സര്‍വേ നമ്പരില്‍ പെട്ടതിനാല്‍ ലോണ്‍ നല്കാന് ബുദ്ധിമുട്ടാണെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചുവെന്ന് സലി പറയുന്നു.
അതേസമയം ഭവനവായ്പ നിഷേധിക്കില്ലെന്ന് സഹകരണബാങ്ക് പ്രസിഡന്റ് അറിയിച്ചു. ഇക്കാര്യത്തില്‍ നിയമോപദേശം തേടും. തുടര്‍ന്ന് വ്യക്തത വരുത്തി തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സില്‍വല്‍ലൈന്‍ പദ്ധതി പ്രദേശത്തുള്ളവര്‍ക്കും വായ്പ നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]