
കൊച്ചി > നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നടൻ ദിലീപിന്റെ കാർ അന്വേഷകസംഘം കസ്റ്റഡിയിലെടുത്തു. ചുവന്ന സ്വിഫ്റ്റ് കാറാണ് വെള്ളി വൈകിട്ട് കസ്റ്റഡിയിലെടുത്തത്. ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീട്ടിലെത്തിയാണ് അന്വേഷകസംഘത്തിന്റെ നടപടി.
2016 ഡിസംബർ 26-ന് പൾസർ സുനി ദിലീപിന്റെ വീട്ടിൽനിന്ന് ഈ കാറിലാണ് മടങ്ങിയതെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. വീട്ടിൽവച്ച് സുനിക്ക് ദിലീപ് പണം കൈമാറിയതായും ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്. കാറിൽ മടങ്ങുമ്പോൾ സുനിക്ക് ഒപ്പം ദിലീപിന്റെ സഹോദരൻ അനൂപും ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് പറയുന്നു.
ആലുവ ആർടി ഓഫീസിൽ രജിസ്റ്റർ ചെയ്ത വാഹനമാണ് കസ്റ്റഡിയിലെടുത്തത്. ഓടിക്കാൻ കഴിയാത്ത നിലയിലാണ് വാഹനം. അതിനാൽ ആവശ്യപ്പെടുന്ന സമയത്ത് കോടതിയിൽ ഹാജരാക്കണമെന്ന വ്യവസ്ഥയിൽ ദിലീപിനുതന്നെ വിട്ടുകൊടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]