
ദോഹ
മുൻ ചാമ്പ്യൻമാരായ ജർമനിക്കും സ്പെയ്നിനും ലോകകപ്പ് പോരാട്ടം കടുക്കും. ഖത്തർ ലോകകപ്പിൽ ഇരുടീമും ഒരേ ഗ്രൂപ്പിൽ ഇടംപിടിച്ചു. ഗ്രൂപ്പ് ഇയിൽ ഇരുസംഘവും പോരടിക്കും. ജപ്പാനാണ് മറ്റൊരു ടീം. ന്യൂസിലൻഡ്/കോസ്റ്ററിക്ക പ്ലേ ഓഫ് മത്സരത്തിലെ വിജയികളും ഗ്രൂപ്പ് ഇയിലെത്തും. ലാറ്റിനമേരിക്കൻ കരുത്തരായ ബ്രസീലിനും കടുക്കും. ഗ്രൂപ്പ് ജിയിൽ സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ ടീമുകളാണ് ബ്രസീലിനൊപ്പം. രണ്ട് യൂറോപ്യൻ ടീമുകളാണ് ബ്രസീലിന് എതിരാളികളായി എത്തുന്നത്. ആഫ്രിക്കൻ കരുത്തരായ കാമറൂണും വെല്ലുവിളി ഉയർത്തും.
അർജന്റീനയുടെ ഗ്രൂപ്പായ സിയിൽ പോളണ്ട്, മെക്സിക്കോ, സൗദി അറേബ്യ ടീമുകളാണ്. ലയണൽ മെസി x റോബർട്ട് ലെവൻഡോവ്സ്കി മുഖാമുഖത്തിനാണ് അരങ്ങൊരുങ്ങുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ എച്ച് ഗ്രൂപ്പിൽ. പോർച്ചുഗലിന്റെ കൂടെ ഘാന, ഉറുഗ്വേ, ദക്ഷിണ കൊറിയ ടീമുകളാണുള്ളത്.
നെതർലൻഡ്സ്, ബൽജിയം, ഇംഗ്ലണ്ട്, ലോക ചാമ്പ്യൻമാരായ ഫ്രാൻസ് ടീമുകൾക്ക് താരതമ്യേന എളുപ്പമാണ്. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരം. നവംബർ ഇരുപത്തൊന്നിനാണ് ലോകകപ്പിന് തുടക്കം. ഫെെനൽ ഡിസംബർ 18ന്.
ഗ്രൂപ്പുകൾ ഇങ്ങനെ:
ഗ്രൂപ്പ് എ
ഖത്തർ, നെതർലൻഡ്സ്, സെനെഗൽ, ഇക്വഡോർ
ഗ്രൂപ്പ് ബി
ഇംഗ്ലണ്ട്, അമേരിക്ക, ഇറാൻ, വെയ്ൽസ്/ സ്കോട്ലൻഡ്/ ഉക്രയ്ൻ
ഗ്രൂപ്പ് സി
അർജന്റീന, മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ
ഗ്രൂപ്പ് ഡി
ഫ്രാൻസ്, ഡെൻമാർക്ക്, ടുണീഷ്യ, യുഎഇ/ ഓസ്ട്രേലിയ/ പെറു
ഗ്രൂപ്പ് ഇ
സ്പെയ്ൻ, ജർമനി, ജപ്പാൻ, കോസ്റ്റാറിക്ക/ ന്യൂസിലൻഡ്
ഗ്രൂപ്പ് എഫ്
ബൽജിയം, ക്രൊയേഷ്യ, മൊറോക്കോ, ക്യാനഡ
ഗ്രൂപ്പ് ജി
ബ്രസീൽ, സ്വിറ്റ്സർലൻഡ്, സെർബിയ, കാമറൂൺ
ഗ്രൂപ്പ് എച്ച്
പോർച്ചുഗൽ, ഉറുഗ്വേ, ദക്ഷിണ കൊറിയ, ഘാന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]