
തിരുവനന്തപുരം > അടിക്കടി തുടരുന്ന ഇന്ധനവില വർധനവിനെതിരെ സിപിഐ എം നേതൃത്വത്തിൽ ശനിയാഴ്ച സംസ്ഥാനത്താകെ പ്രതിഷേധം സംഘടിപ്പിക്കും. വൈകിട്ട് അഞ്ചുമുതൽ ഏഴുവരെ എല്ലാ ലോക്കലിലും നടക്കുന്ന പ്രതിഷേധ ധർണയിൽ പതിനായിരങ്ങൾ അണിചേരും. രാജ്യത്താകെ പ്രതിഷേധം സംഘടിപ്പിക്കാനുള്ള സിപിഐ എം കേന്ദ്ര കമ്മിറ്റി ആഹ്വാനത്തിന്റെ ഭാഗമായാണ് സമരം.
ഇന്നധവില ദൈനംദിനം കുതിക്കുന്നു. ആഗോളവൽക്കരണ നയങ്ങൾ ആരംഭിക്കുന്നതിനുമുമ്പ് ലിറ്ററിന് 9.8 രൂപയായിരുന്നു പെട്രോൾ വില. നിലവിൽ 100 രൂപ കടന്നു. ഡീസൽ ലിറ്റിന് 4.8 രൂപയായിരുന്നത് നുറിലെത്തി. പാചകവാതക സ്ഥിതിയും സമാനം. രണ്ടാം യുപിഎ സർക്കാർ പെട്രോൾ വില നിയന്ത്രണവും, എൻഡിഎ സർക്കാർ ഡീസൽ വില നിയന്ത്രണവും നീക്കി. സബ്സിഡി ഭാരം കുറയ്ക്കാനെന്ന പേരിലായിരുന്നു നടപടികൾ. സബ്സിഡിയേക്കാൾ വൻതുക പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയായി കേന്ദ്രത്തിന് ലഭിക്കുന്നു. എന്നിട്ടും ജനങ്ങളുടെമേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നു.
കേന്ദ്ര നികുതി വർധനയും വില കുതിക്കാൻ കാരണമാകുന്നു. ഒപ്പം കുത്തകൾക്ക് വൻലാഭവും ഉറപ്പാക്കുന്നു. കോവിഡ് പിടിമുറുക്കിയ 2020 മാർച്ചിലും പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി മൂന്നു രൂപവീതംകൂട്ടി ജനങ്ങളെ ദ്രോഹിച്ചു. കേരളംപോലുള്ള ഉപഭോകൃത് സംസ്ഥാനങ്ങളിലെ വിലക്കയറ്റത്തിന് ഇന്ധനവില വർധന കാരണമാകുന്നു. ഈ തെറ്റായ നയങ്ങൾക്കെതിരെയാണ് സിപിഐ എം കേന്ദ്രകമ്മിറ്റി പ്രക്ഷോഭം ആഹ്വാനം ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]