
ന്യൂഡൽഹി > തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ സ്വകാര്യ ബിൽ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കേസുകൾ ഈ ബെഞ്ചിന് വിടണമെന്നും ബില്ലിൽ നിർദേശിച്ചു. കേരളപ്പിറവിമുതലുള്ള ആവശ്യമാണ് ഇത്. എല്ലാ പൗരന്മാർക്കും നീതി ലഭിക്കാനുള്ള അവസരം ഭരണഘടനയിലുണ്ട്. വാതിൽപ്പടിയിൽ നീതി എന്നത് എല്ലാ സർക്കാരുകളുടെയും നയവുമായിരുന്നു.
തിരുവനന്തപുരത്ത് സ്ഥിരം ബെഞ്ച് വന്നാൽ സർക്കാരിനും ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങൾക്കും അഭിഭാഷകർക്കും ജനങ്ങൾക്കും ഉപകാരമാകും. ഗുജറാത്ത്, മധ്യപ്രദേശ്, ഒഡിഷ, ഗോവ, ഉത്തരാഖണ്ഡ്, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മിസോറം, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലും തലസ്ഥാനത്ത് സ്ഥിരം ഹൈക്കോടതി ബെഞ്ച് വേണമെന്ന ആവശ്യമുണ്ടെന്ന് ബില്ലിൽ ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]