
ബെല്‍ഗൊറോദ്: റഷ്യന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണവുമായി ഉക്രൈന്. റഷ്യന്‍ അധിനിവേശം തുടങ്ങിയതിന് ശേഷം ആദ്യമായിട്ടാണ് ഉക്രൈന് ഇത്തരമൊരു നീക്കം നടത്തുന്നത്. അതിര്‍ത്തി നഗരമായ ബെല്‍ഗൊറോദിലെ ഇന്ധന ഡിപ്പോയ്ക്ക് നേരെയാണ് ഉക്രൈന് സൈനിക ഹെലികോപ്ടറുകള്‍ ആക്രമണം നടത്തിയത്.
രാവിലെ നടന്ന ആക്രമണത്തില്‍ ഡിപ്പോയ്ക്ക് തകരാറുകള്‍ സംഭവിച്ചു. ഡിപ്പോയിലെ രണ്ട് ജീവനക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. സൈനിക ഹെലികോപ്ടറുകളില്‍ നിന്ന് നിരവധി മിസൈലുകള്‍ തൊടുത്തതായി റഷ്യ പറയുന്നു. താഴ്ന്നുപറന്നാണ് ഹെലികോപ്ടറുകള്‍ അതിര്‍ത്തി കടന്നെത്തിയത്.
അപകടത്തിന് പിന്നാലെ ബെല്‍ഗൊറോദില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ടെന്ന് മേഖല ഗവര്‍ണര്‍ വ്യാചസ്ലാവ് ഗ്ലാദ്കോവ് പറഞ്ഞു. ഇന്ധന ഡിപ്പോയുടെ ഉടമസ്ഥരായ റഷ്യന്‍ എണ്ണക്കമ്പനി റോസ്നെഫ്റ്റ് അഗ്നിബാധയുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഉക്രൈനിന്റെ ആക്രമണമാണോ എന്ന കാര്യത്തില്‍ അവര്‍ ഔദ്യോഗിക വിശദീകരണം നടത്തിയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]