
കോട്ടയം > ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്നു പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോട്ടയത്ത് യുഡിഎഫ് സംഘടിപ്പിച്ച കെ റെയിൽവിരുദ്ധ ജനസദസ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശൻ. ചങ്ങനാശേരിയിൽ നടന്ന ഐഎൻടിയുസി പ്രതിഷേധത്തിനു പിന്നിൽ കുത്തിത്തിരിപ്പുകാരാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ പോഷകസംഘടനകൾ യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, സേവാദൾ ഒക്കെയാണ്. ഐഎൻടിയുസി കോൺഗ്രസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു എന്നുമാത്രം. അത് പോഷക സംഘടനയാണെന്ന് ഇപ്പോൾ ഒരു ഐഎൻടിയുസി നേതാവും പറഞ്ഞില്ല. കോൺഗ്രസിന്റെ അവിഭാജ്യഘടകമാണെന്ന് പറഞ്ഞു. അവിഭാജ്യ ഘടകവും പോഷക സംഘടനയും തമ്മിൽ വ്യത്യാസമുണ്ട്.
ചില കുത്തിത്തിരിപ്പ് സംഘങ്ങൾ ചങ്ങനാശേരിയിൽ പ്രശ്നമുണ്ടാക്കി. അത് പിടിച്ചുനിർത്താൻ കോൺഗ്രസിന് കഴിയും. അക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കേണ്ടത് പാർടി നേതൃത്വമാണ്. കോട്ടയത്തെ പരിപാടിയിൽ കോട്ടയം ഡിസിസി പ്രസിഡന്റ് പങ്കെടുക്കാത്തത് സംബന്ധിച്ച ചോദ്യങ്ങൾക്ക് അറിയില്ലെന്നു പറഞ്ഞ് സതീശൻ ഒഴിഞ്ഞുമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]