
ചങ്ങനാശ്ശേരി > സംയുക്ത ട്രേഡ് യൂണയന് നടത്തിയ ദേശീയ സമരപ്പന്തലില്‍ മലയാളം പാട്ടുപാടി വൈറലായ അസാം സ്വദേശിയെ അന്വേഷിക്കുകയായിരുന്നു രണ്ട് ദിവസമായി സമൂഹമാധ്യമങ്ങൾ. അന്വേഷണത്തിനൊടുവിൽ മലയാളം പാട്ട് അതിമനോഹരമായി പാടിയ ഗായകനെ കണ്ടെത്തിയിരിക്കുകയാണ്. അസാം വെസ്റ്റ് കര്‍ബി സ്വദേശിയായ പ്രമോഷ് സഗ്മയാണ് ശ്രീരാഗമോ എന്നുള്ള മലയാളം പാട്ടുപാടി വൈറലായത്.
ചങ്ങനാശ്ശേരി സെന്‍ട്രല്‍ ജങ്ഷനിലെ ശരവണ ഹോട്ടലിലെ ഷെഫ് ആണ് പ്രമോഷ്. 2014 ല്‍ ആണ് ശരവണഹോട്ടലില് ജോലിക്കെത്തുന്നത്. രണ്ടു ദിവസങ്ങളിലായി ചങ്ങനാശേരി നഗരത്തിൽ നടന്ന ദ്വിദിന ദേശീയ സമരപ്പന്തലിലെ മുദ്രാവാക്യങ്ങള്‍ക്കിടയില്‍ തൊഴിലാളികൾ വിപ്ലവ ഗാനങ്ങളും ചലച്ചിത്ര ഗാനങ്ങളുമൊക്കെ പാടുന്നത് പ്രമോഷിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതു കണ്ട് പാട്ടുപാടാന്‍ തനിക്കം അവസരം നല്‍കണമെന്നും മലയാളം പാട്ടുപാടുമെന്നും പറഞ്ഞ് പ്രമോഷ് സമരപ്പന്തലിലെത്തുകയായിരുന്നു.
പ്രമോഷിന് അവസരം നല്‍കുകയും കരഘോഷത്തോടെ പാട്ട് സ്വീകരിക്കുകയും ചെയ്തു. ചങ്ങനാശ്ശേരയില് ഫൈവ് ലാംപ് ഇവന്റ് മാനേജ്മെന്റ് നടത്തുന്ന ഷാനവാസ് ഇസ്മയില്‍ ആണ് പ്രമോഷ് പാട്ടുപാടുന്ന വീഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ വീഡിയോ വൈറല്‍ ആവുകയും ആയിരക്കണക്കിന്പേർ ഷെയർ നേടുകയും ചെയ്തിതിരുന്നു. നിരവധി അന്വേഷണങ്ങൾ ആണ് ഈ പാട്ടുകാരനെ തേടി ഫെയ്സ്ബുക്കിലെത്തിയത്. സി പി ഐ എം ഹിദായത്ത് നഗർ ബ്രാഞ്ച് അംഗം ഷാനവാസ് കലാകാരന് കൂടുതൽ അവസരം നൽനുള്ള ശ്രമത്തിലാണ്. ഇനിയും ഇതുപോലെയുള്ള വേദികൾ ലഭിച്ചാൽ കൂടുതൽ പാട്ടുകൾ പാടുമെന്ന് പ്രമോഷ് പറഞ്ഞു. ഫൈവ് ലാംപ് ഇവന്റ് മാനേജ്മെന്റ് പെരുമ്പനച്ചിയില്‍ നടത്തുന്ന വിവാഹത്തില്‍ പ്രമോഷിനു പാട്ടുപാടാന്‍ അവസരം നല്‍കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]